
കടയ്ക്കാവൂർ: കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് ഉദാരവത്കരണ നയത്തിന്റെ ഭാഗമായി കടലും തീരങ്ങളും വിറ്റു തുടങ്ങിയതെന്ന് പി.പി. ചിത്തരഞ്ജൻ ആരോപിച്ചു. 'കടലോളം നന്മയ്ക്കായി വരണം വീണ്ടും ഇടതുപക്ഷം" എന്ന മുദ്രാവാക്യവുമായി കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലുളള സംസ്ഥാന ജാഥയ്ക്ക് അഞ്ചുതെങ്ങിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി. പയസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ കെ.സി. രാജീവ്, ബേസിൽ ലാൽ, ജൂലിയറ്റ് നെൽസൻ, ഷീലരാജ് കമൽ പുല്ലുവിള തുടങ്ങിയവർ സംസാരിച്ചു. ആർ. ജറാൾഡ് സ്വാഗതവും ബി.എൻ. സൈജു രാജ് നന്ദിയും പറഞ്ഞു. മാമ്പളളിയിൽ ജാഥയ്ക്ക് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ. സുഭാഷ്, അഡ്വ. ആറ്റിങ്ങൽ സുഗുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ലൈജു തുടങ്ങിയവർ സ്വീകരണം നൽകി.