
തിരുവനന്തപുരം: പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തെ ഗൺമാൻ നെയ്യാറ്റിൻകര ആറാലുംമൂട് ആര്യശാല ശാരദാലയത്തിൽ വി.രാജു (71) നിര്യാതനായി. ഭാര്യ എൻ.വസന്ത. മക്കൾ: ആർ.വി മഹേഷ് കുമാർ ( കൺസ്യൂമർഫെഡ് ), ആർ.വി ജിതേഷ് കുമാർ ( കേരള യൂണിവേഴ്സിറ്റി ), ആർ.വി സുമേഷ് കുമാർ ( സ്കോൾ കേരള ). മരുമക്കൾ: രജനി, ഷീജ ( സെയിൽസ് ടാക്സ് ), വി.എസ് ഗ്രീഷ്മ (നിംസ് മെഡിസിറ്റി). സഞ്ചയനം നാളെ രാവിലെ 9ന്.