
വെഞ്ഞാറമൂട്: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ വെഞ്ഞാമൂട്ടിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.
രാവിലെ ആരംഭിച്ച ഉപവാസം റിട്ട. ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാമനപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം.എം. ഹസ്സൻ, പീതാംബരകുറുപ്പ്, കരകുളം കൃഷ്ണപിള്ള, രമണി പി. നായർ, എം.എ. വാഹീദ്, ടി. ശരത്ചന്ദ്രപ്രസാദ്, ഇ. ഷംസുദ്ദീൻ, ആനാട് ജയൻ, ഷാനവാസ് ആനക്കുഴി, സൊണാൽജ്, കല്ലറ അനിൽകുമാർ, എം.എ. ലത്തീഫ്, വാമനപുരം രവി തുടങ്ങിയവർ പങ്കെടുത്തു.