saritha-s-nair

തിരുവനന്തപുരം: എ.ഡി.ബി വായ്പ വാഗ്ദാനം ചെയ്ത് പ്രവാസി മലയാളികളെ കബളിപ്പിച്ച കേസിൽ സരിത എസ്. നായർക്ക് കോടതിയുടെ ജാമ്യമില്ലാവാറണ്ട്. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് വീവിജ രവീന്ദ്രനാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കീഴാറ്റിങ്ങൽ കൊടുമൺ പണ്ടാരവിള വീട്ടിൽ പ്രവാസികളായ മണിയൻ, രാധാകൃഷ്ണൻ എന്നീ സഹോദരങ്ങളെയാണ് സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് കബളിപ്പിച്ചത്.

വിമാനയാത്രയ്ക്കിടെ പരിചയപ്പെട്ട ഇവരോട്, ഫിനാൻഷ്യൽ കൺസൾട്ടന്റ് ശ്രീകുമാർ നായരാണെന്ന് ബിജുവും ചാർട്ടേഡ് അക്കൗണ്ടന്റ് ലക്ഷ്മി നായരാണെന്ന് സരിതയും പരിചയപ്പെട്ടു. 10 കോടി രൂപ എ.ഡി.ബി വായ്പ എടുത്ത് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ പ്രോസസിംഗ് ഫീസ് ആവശ്യപ്പെട്ടു. 2009 ഒക്ടോബർ രണ്ടിന് പണം വാങ്ങിയെങ്കിലും ലോൺ തരപ്പെടുത്തി നൽകാതെ വന്നപ്പോൾ പ്രവാസികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആദ്യഘട്ട വിചാരണയിൽ കോടതി ബിജു രാധാകൃഷ്ണനെ ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. സരിത മുങ്ങി നടന്നിരുന്നതിനാൽ കേസ് വിഭജിച്ചാണ് കോടതി അന്ന് വിചാരണനടത്തിയത്.