
തിരുവനന്തപുരം: ജനാധിപത്യ കേരള കോൺഗ്രസിനായി ഇടതുമുന്നണിയിൽ അനുവദിച്ച തിരുവനന്തപുരം മണ്ഡലത്തിലേക്ക് മുൻ എം.എൽ.എ അഡ്വ. ആന്റണി രാജുവിനെ മത്സരിപ്പിക്കാൻ പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിൽ ധാരണയായി. കഴിഞ്ഞ ദിവസം കോട്ടയത്താണ് യോഗം ചേർന്നത്.
പാർട്ടി മറ്റൊരു സീറ്റ്കൂടി ആവശ്യപ്പെട്ടിരിക്കുകയാണെന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ ഡോ.കെ.സി. ജോസഫ് അറിയിച്ചു.
പഴയ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് 1996ൽ ജോസഫ് ഗ്രൂപ്പ് പ്രതിനിധിയായി ഇടതുമുന്നണി ലേബലിൽ വിജയിച്ച് ആന്റണി രാജു എം.എൽ.എ ആയിട്ടുണ്ട്.