kadakam

തിരുവനന്തപുരം : ഹെെക്കോടതി ഉത്തരവ് ലംഘിച്ച് റോഡ് ഉപരോധം നടത്തിയ കേസിൽ മന്ത്രി കടകംപളളി സുരേന്ദ്രനും മുൻ എം.എൽ.എ വി.ശിവൻകുട്ടിക്കും ജാമ്യം. അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് വീവിജ രവീന്ദ്രനാണ് ജാമ്യം അനുവദിച്ചത്.

ശിശുക്ഷേമ സമിതിയിൽ പാർപ്പിച്ചിരുന്ന പെൺകുട്ടി വെളളത്തിൽ വീണ് മരിച്ച സംഭവത്തിൽ 2012 മാർച്ച് 29 ന് ഇരുവരുടെയും നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ പൂജപ്പുര റോഡ് ഉപരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പൊലീസ് എടുത്ത കേസിലാണ് ജാമ്യമെടുത്തത്.

2014 ജൂലായ് 27ന് ഉളളൂർ കോ-ഒാപ്പറേറ്റീവ് സൊസെെറ്റി തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു. ഈ കേസിൽ നിരവധി തവണ സമൻസും വാറണ്ടും ഉണ്ടായിട്ടും ശിവൻകുട്ടി ഹാജരായിരുന്നില്ല.ലോംഗ് പെന്റിംഗ് ആയി കോടതി പ്രഖ്യാപിച്ചിരുന്ന ഈ കേസിലും ശിവൻകുട്ടി ജാമ്യമെടുത്തു.