p

തിരുവനന്തപുരം : 47.70 കോടി രൂപ എസ്റ്റിമേറ്റിൽ മുൻ സർക്കാരിന്റെ കാലത്ത് പണിത പാലം ഒറ്റവർഷം കൊണ്ട് തകർന്നപ്പോൾ 22.86 കോടി ചെലവിൽ 100 വർഷത്തെ ഉറപ്പുള്ള പാലമാണ് പാലാരിവട്ടത്ത് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു. അതിവേഗത്തിൽ പണി പൂർത്തിയാക്കി എന്നുമാത്രമല്ല, ഭാരപരിശോധന ഉൾപ്പെടെയുള്ളവ നടത്തി ഗുണമേന്മയും ബലവും ഉറപ്പുവരുത്തിയിട്ടുണ്ട്. എട്ടു മാസം കൊണ്ട് പൂർത്തിയാക്കേണ്ട പണി അഞ്ചര മാസം കൊണ്ട് പൂർത്തിയാക്കിയ ഊരാളുങ്കൽ കോർപ്പറേറ്റീവ് സൊസൈറ്റിയെയും മേൽനോട്ടം വഹിച്ച ഡി.എം.ആർ.സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നും ഇല്ലാതെ ഇന്ന് വൈകിട്ട് 4ന് പാലം ഗതാഗതത്തിന് തുറന്നു കൊടുക്കും. ഏറ്റെടുക്കുന്ന വികസന പ്രവർത്തനങ്ങൾ ഏത് പ്രതിസന്ധികൾക്കിടയിലും പൂർത്തിയാക്കും എന്ന ഉറപ്പാണ് ജനങ്ങൾക്ക് നൽകാനുള്ളതെന്നും വിവാദങ്ങളെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.