uni

തിരുവനന്തപുരം: കേരള സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ് നാളെ മുതൽ 10 വരെ 'ഡൈവേഴ്സിറ്റി ഇൻ ഇന്ത്യൻ കൾച്ചർ' എന്ന വിഷയത്തിൽ അന്തർദേശീയ വെബിനാർ സംഘടിപ്പിക്കും. സർവകലാശാല പ്രോവൈസ് ചാൻസലർ ഡോ.പി.പി. അജയകുമാർ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗം ഡോ.എസ്.നസീബ്,മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.രാമമൂർത്തി എന്നിവർ പ്രഭാഷണം നടത്തും.

കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.