
മലയിൻകീഴ്:ഇൻഡോ-അറബ് ഫ്രണ്ട് ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓർഫനേജ് കട്രോൾ ബോർഡ് അംഗമായി തിരഞ്ഞെടുത്ത പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ ആദരിച്ചു.കലാപ്രമി ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട പ്രസ് ക്ലബ് പ്രസിഡന്റ് ടി.എസ്.ചന്ദ്രൻ, പടവൻകോട് മുസ്ലിലീം ജമാത്ത് പ്രസിഡന്റ് എം.എ റഹീം,സാഹിത്യകാരി റസീന്ത മോറിസ്,ചലച്ചിത്ര പ്രവർത്തകരായ എ.കെ നൗഷാദ്, കിരൺ കുളത്തിൻകര,നൈനാൻ മുഹമ്മദ് ബാദുഷ, ഹരികുമാർ, വളളക്കടവ് ആബ്ദീൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി.പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പത്ത് വിദ്യാർത്ഥികളെ കൃപ ചാരിറ്റി ചെയർമാൻ ഡോ.ബി.രവിപിളള നൽകിയ ധനസഹായം വിതരണം ചെയ്തു.