
മറയൂർ: കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ മണിക്കൂറുകൾക്കുള്ളിൽ ഭർത്താവ് പിടിയിൽ. മറയൂർ പത്തടിപ്പാലം സ്വദേശിനി സരിത(33) മരിച്ച കേസിലാണ് ഭർത്താവ് ബാബുനഗർ സ്വദേശി സുരേഷ്(34) പൊലീസ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവുമായി കുറച്ചു മാസങ്ങളായി പിണങ്ങി സ്വന്തം വീട്ടിലാണ് സരിത താമസിച്ചിരുന്നത്. സരിത താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയ സുരേഷ് വാക്കു തർക്കമുണ്ടാവുകയും തുടർന്ന് കഴുത്തിന് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല ചെയ്ത ശേഷം ഓടി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ പരശോധനയിൽ പുലർച്ചെ ഒരു മണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഭാര്യയെ സംശയത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. മൃതദേഹം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജലേക്ക് മാറ്റി. കൊവിഡ് 19 പരശോധനക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മകൻ: അഭിലാഷ് .