fd

ശിവഗിരി : ശിവഗിരി മഹാസമാധിയിൽ പ്രണാമം അർപ്പിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ.

ഇന്ന് രാവിലെ 11.30 ഓടെ ശിവഗിരിയിലെത്തിയ അശ്വത് നാരായണിനെ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ശിവഗിരി മഠം പി.ആർ.ഒ കെ.കെ. ജെനീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് ശാരദാമഠം, വൈദിക മഠം, ബോധാനന്ദ സ്വാമികളുടെ സമാധി പീഠം, മഹാസമാധി എന്നിവ സന്ദർശിച്ച് പ്രണാമം അർപ്പിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചനയും ആരതിയും തൊഴുതശേഷം ഗസ്റ്റ്ഹൗസിലെത്തിയ അശ്വത് സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരുമായി സംസാരിച്ചു.

ഗുരുദേവന്റെ ജീവചരിത്രം ഉൾപ്പെടുത്തിയ പുസ്തക സമാഹാരം സ്വാമി ഋതംബരാനന്ദ, അശ്വത് നാരായണന് നൽകി.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, കർണാടകയിലെ ശ്രീനാരായണഗുരു വിചാര വേദിക് വൈസ് പ്രസിഡന്റും കർണാടക യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അഡ്വ. തോമസ് നീലിയറ, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്പു, എസ്.എൻ.ഡി.പി തൃശൂർ ടൗൺ ഈസ്റ്റ് ശാഖ സെക്രട്ടറി ദീപക്ക് കുഞ്ഞുണ്ണി, ബി.ജെ.പി. നേതാക്കളായ ഇലകമൺ സതീശൻ, തച്ചോട് സുധീർ, ചാവർകോട് ഹരിലാൽ, കോവിലകം മണികണ്ഠൻ, വിജയദാസ് എന്നിവരോടൊപ്പമാണ് അശ്വത് നാരായൺ ശിവഗിരിയിൽ എത്തിയത്.

ശ്രീനാരായണഗുരുദേവൻ ലോകം കണ്ട ഏറ്റവും

വലിയ സന്യാസി: ഡോ: അശ്വത് നാരായൺ

ശിവഗിരി: ലോകം കണ്ട ഏറ്റവും വലിയ സന്യാസിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും ഗുരുദേവന്റെ സന്ദേശങ്ങൾ ലോകത്തിന് മാതൃകയാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണൻ പറഞ്ഞു. ശിവഗിരി മഹാസമാധിയിൽ പ്രണാമമർപ്പിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട്

പ്രബുദ്ധരാകുക എന്ന ഗുരുദേവ വചനം കർണാടക സർക്കാർ നടപ്പിലാക്കി വരികയാണ്. ജാതിക്കും മതത്തിനും അപ്പുറത്ത് എല്ലാ മനുഷ്യർക്കും വേണ്ടിയായിരുന്നു ഗുരുദേവൻ തന്റെ ജീവിതം സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.