obitury

നെടുമങ്ങാട്: കൊപ്പം ഞാറനീലി ഹൗസിൽ അഡ്വ.ഞാറനീലി മുസ്തഫ (68) നിര്യാതനായി. പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റ്‌ എക്സി. മെമ്പറും സമ്മോഹനം സൗഹൃദ കൂട്ടായ്മ വർക്കിംഗ്‌ കമ്മിറ്റി അംഗവുമായിരുന്നു. ഞാറനീലി റസിഡന്റ്‌സ് വെൽഫയർ സഹകരണസംഘം പ്രസിഡന്റ്‌, കെ.എസ്.യു സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മുൻ പഞ്ചായത്തംഗം ലൈലമുസ്തഫ. മക്കൾ: ബീന (എസ്.ബി.ഐ), ആസിഫ്. മരുമകൻ: അൻസിൽ.