chenkal-temple

പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് യജ്ഞാചാര്യൻ വീരമണി വാദ്ധ്യാരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നുവരുന്ന മഹാരുദ്ര യജ്ഞം പതിനൊന്നാം ദിവസമായ നാളെ രാവിലെ 11ന് നടക്കുന്ന കലശാഭിഷേകത്തോടെ സമാപിക്കും. 9ന് രാത്രി 9.30ന് പള്ളിവേട്ട, മാർച്ച് 10ന് വൈകിട്ട് 4.30ന് ആറാട്ട്, 11ന് മഹാശിവരാത്രി.