kpcc-list

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി സാദ്ധ്യതാ പാനലുമായി നേതാക്കൾ ഡൽഹിക്ക് പോയതിന് തൊട്ടുപിന്നാലെ ,സ്ഥാനാർത്ഥിത്വമില്ലെന്നുറപ്പാക്കിയ കെ.പി.സി.സി ജനറൽസെക്രട്ടറി വിജയൻ തോമസ് തൽസ്ഥാനം രാജി വച്ചു. പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്ന കാര്യം ആലോചിച്ച് തീകുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.രാജി തീരുമാനമറിയിക്കാൻ ഇന്ന് വിജയൻ തോമസ് വാർത്താസമ്മേളനം നടത്തിയേക്കും. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഇന്ന്ഡൽഹിയിലാരംഭിക്കാനിരിക്കുകയാണ് രാജിക്കത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനും അയച്ചു കൊടുത്തു.

കുറച്ചുകാലമായി പാർട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന വിജയൻ തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി ജനറൽസെക്രട്ടറി സ്ഥാനം നൽകിയത്. നേമം മണ്ഡലത്തിലേക്ക് പരിഗണിക്കാമെന്ന വാക്ക് ചില നേതാക്കൾ നേരത്തേ നൽകിയിരുന്നതായി അദ്ദേഹം പറയുന്നു. എന്നാൽ, കരട് സാദ്ധ്യതാപട്ടികയിലെവിടെയും പേരുൾപ്പെട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്ന ശേഷമാണ് പട്ടികയുമായി നേതാക്കൾ ഡൽഹിക്ക് പോയത്. നാളെയോടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനമായേക്കും.