baburaj

വില്ലനായും നടനായും സ്വഭാവനടനായും മലയാളത്തിൽ ശ്രദ്ധ നേടിയെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ താരങ്ങളിൽ ഒരാളാണ് ബാബുരാജ്. പല ചിത്രങ്ങളിലും തന്റെ കഴിവും മികവും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഈ താരത്തെ സംവിധായകർ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യം. ലഭിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ. സിനിമയിൽ ആക്ഷൻ രംഗങ്ങൾ തിളങ്ങിനിന്നിരുന്ന വാണി വിശ്വനാഥിനെയാണ് ബാബുരാജ് തന്റെ ജീവിതത്തിൽ പ്രിയതമയായി കുടെകൂട്ടിയത്. ഇപ്പോൾ ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് തന്റെ ജീവിതത്തെക്കുറിച്ചും വാണിവിശ്വനാഥിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ തന്റെ ജീവിതം തന്നെയായിരുന്നു സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ അവതരിപ്പിച്ചതെന്നും ഭക്ഷണം ഉണ്ടാക്കാനും പാചകം ചെയ്തു കഴിക്കാനും താൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണെന്നും ബാബുരാജ് മനസുതുറക്കുന്നു. ഇന്ത്യയൊട്ടാകെ കറങ്ങി വ്യത്യസ്തമായ ആഹാരങ്ങൾ കണ്ടുപിടിച്ച് കഴിക്കാൻ ആഗ്രഹിക്കുന്ന താനുണ്ടാക്കിയ ഭക്ഷണത്തിലൂടെയാണ് വാണിക്ക് തന്നോട് പ്രണയം തുടങ്ങുന്നതെന്നാണ് ബാബുരാജ് പറയുന്നത്. താൻ ഉണ്ടാക്കിയ ചില്ലി ചിക്കനും മറ്റും വാണിക്ക് ഏറെ ഇഷ്ടമാണെന്നും തന്റെ പാചകത്തിലെ അപാരത കൂട്ടുകാരും വീട്ടുകാരും എപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളതാണെന്നും താരം വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും താരം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ കാലം തനിക്ക് സമ്മാനിച്ചത് പാചകം ചെയ്യാനുള്ള അവസരങ്ങൾ ആയിരുന്നുവെന്നും യൂട്യൂബ് നോക്കി തായ്ലൻഡ് ഫുഡ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ പാചകം ചെയ്യാൻ പഠിച്ചുവെന്നുമാണ് ബാബുരാജ് വ്യക്തമാക്കുന്നത്.