
കിളിമാനൂർ: ആഴ്ച ചന്ത നഗരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നഗരൂർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് ഉദ്ഘാടനം നിർവഹിച്ചു.ആദ്യ വിൽപ്പന പഞ്ചായത്തംഗം രഘു നിർവഹിച്ചു.കൃഷി ഓഫീസർ റോഷ്ന,പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ,കൃഷി അസിസ്റ്റന്റുമാരായ മനീഷ്,സിമിന,സുനിത വിവിധ വാർഡ് മെമ്പർമാർ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.