
കല്ലമ്പലം:ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായി കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.വനിതാ ഉദ്യോഗസ്ഥരായിരുന്നു സ്റ്റേഷൻ ഹൗസ് ഓഫീസറിന്റെയും ജിഡിയുടേയും പാറാവിന്റെയും പരാതി പരിഹാരത്തിന്റെയും തുടങ്ങി സ്റ്റേഷനിലെ സുപ്രധാന ചുമതലകൾ വഹിച്ചത്.വിവിധ തുറകളിൽ ദീർഘകാല സേവനം അനുഷ്ടിച്ച മുതിർന്ന വനിതകളെ ആദരിച്ചു.കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ 15 വർഷമായി താത്കാലിക ജോലി നോക്കിവരുന്ന തങ്കമ്മ, 31 വർഷക്കാലം സർക്കാർ സേവനം അനുഷ്‌ടിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഡി. ഇ. ഒയായി വിരമിച്ച കെ. പത്മകുമാരി, 25 വർഷം സർക്കാർ സേവനം അനുഷ്‌ടിച്ച് സബ് രജിസ്ട്രാറായി വിരമിച്ച ലളിതാബായി അമ്മ എന്നിവരെ പൊന്നാട അണിയിച്ചു.വർക്കല ഡി.വൈ. എസ്. പി ബാബുക്കുട്ടൻ, എസ്. എച്ച്. ഒ ചുമതലയുള്ള രേഷ്മ, എസ്.എച്ച്.ഒ മനുരാജ് ജി.പി, എസ്.ഐമാരായ രഞ്ചു, ആർ.എസ് അനിൽ കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.