kayarjadha

മുടപുരം: എൽ.ഡി.എഫ് സർക്കാരിന്റെ തുടർ ഭരണത്തിനായി ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംഘടിപ്പിച്ച കയർ തൊഴിലാളി ജാഥയ്ക്ക് പെരുങ്ങുഴിയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ ആർ. സുഭാഷ്, വൈസ് ക്യാപ്റ്റൻ അഡ്വ. എൻ. സായികുമാർ,​ ജാഥാ മാനേജർ കഠിനംകുളം സാബു,​ ജാഥാ അംഗങ്ങളായ ആർ. അജിത്ത്,​ അഞ്ചുതെങ്ങ് സുരേന്ദ്രൻ,​ ചന്ദ്രികാമ്മ,​ ഇബ്രാഹിം, മണികണ്ഠൻ, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുര, യൂണിയൻ നേതാക്കളായ കെ. രാജേന്ദ്രൻ, ആർ. അംബിക എന്നിവർ സംസാരിച്ചു. അഞ്ചുതെങ്ങിൽ വച്ച് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. ജാഥ കോവളത്ത് സമാപിച്ചു. സമാപന യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.