doctors

തിരുവനന്തപുരം:ശമ്പള കുടിശിക നൽകാത്തതിനെതിരെ ഗവ.മെഡിക്കൽ കോളേജ് ഡോക്ടർമാർ 10 ന് വൈകിട്ട് 6.30ന് എല്ലാ ഗവ.മെഡിക്കൽ കോളേജിലും 17ന് വൈകിട്ട് 6.30 ന് സെക്രട്ടേറിയറ്റിന് മുന്നിലും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അതിനുശേഷം അനിശ്ചിതകാല ചട്ടപ്പടി സമരവും കരിദിനാചരണവും നടത്തുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാനപ്രസിഡന്റ് ഡോ.എസ്. ബിനോയിയും സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്‌കറും അറിയിച്ചു.

17ന് ഒ.പിയും ശസ്ത്രക്രിയകളും അദ്ധ്യാപനവും ബഹിഷ്‌കരിക്കും. അത്യാഹിതസർവീസുകൾ, ലേബർറൂം, കാഷ്വാലിറ്റി, അടിയന്തരശസ്ത്രക്രിയകൾ, വാർഡ് ഡ്യൂട്ടി, കൊവിഡ് ചികിത്സ എന്നിവ മുടങ്ങില്ല.