website

ചിറയിൻകീഴ്:ശാർക്കര ദേവീക്ഷേത്രം ഔദ്യോഗിക വെബ് സൈറ്റ് പ്രവർത്തനോദ്ഘാടനം പൂജ ഗ്രൂപ്പ് എം.ഡി ഇക്ബാൽ നിർവഹിച്ചു.ശ്രീകോവിലിനു മുന്നിലെ ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠത്തിൽ ജയപ്രകാശ് പരമേശ്വരരു ഭദ്രദീപം തെളിയിച്ചു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ മധുസൂദനൻ നായർ,അസിസ്റ്റന്റ് കമ്മീഷണർ എസ്.ശശികല,ശാർക്കര ദേവസ്വം എ.ഒ ദിലീപ് കുമാർ,എസ്.വിമൽകുമാർ,ക്ഷേത്ര സെക്രട്ടറി അജയൻ ശാർക്കര,വൈസ് പ്രസിഡന്റ് മിഥുൻ ടി.ഭദ്രൻ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കണ്ണൻ, ശ്രീകുമാർ,ഷിജു,ഫൈസൽ,സിജു മാസ്ട്രോമാനിയ,കീഴ്ശാന്തിമാരായ ഈശ്വരൻ പോറ്റി,കണ്ണൻ പോറ്റി, ശ്രീകാന്ത് പോറ്റി,ക്ഷേത്രസമിതി അംഗങ്ങളായ എസ്.വിജയകുമാർ,മണികുമാർ ശാർക്കര,മോഹനൻ നായർ,കിട്ടു ഷിബു, ഭദ്രകുമാർ,രാജശേഖരൻ,ഷൈജു,സുധീഷ് കുമാർ,അഭിൻ ലാൽ,ഗിരീഷ് എന്നിവർ പങ്കെടുത്തു.