
അഞ്ചൽ: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം സ്വദേശി മണികണ്ഠനാണ് (19) അറസ്റ്റിലായത്. അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയെ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് എത്തി പലതവണ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.
സാമൂഹമാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്നായിരുന്നു പീഡനം. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മൈലത്തുള്ള മണികണ്ഠന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.