
തിരുവനന്തപുരം:കേരള കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 62-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി. സെൻട്രൽ സ്‌റ്റേഡിയത്തിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.പൂന്തുറ സോമൻ അധ്യക്ഷനായി. കെ.പി.കൃഷ്‌ണദാസ്, എം.കെ.രാജഗോപാൽ, ജി.രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.400ൽ അധികം മത്സരാർഥികളാണ് വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സമ്മാനങ്ങൾ വിതരണം ചെയ്യും. കളരിപയറ്റ് അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.