thushar

തിരുവനന്തപുരം: ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ മത്സരിക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഉഭയകക്ഷി ചർച്ച പൂർത്തിയായി. കഴി‌ഞ്ഞ തവണ 33 സീറ്റിൽ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ 25 സീറ്റിലാണ് മത്സരിക്കുകയെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.

മത്സര രംഗത്തില്ലെന്ന് പറഞ്ഞിരുന്ന തുഷാർ, ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ, ബി.ജെ.പി ഏറ്റെടുക്കാൻ തീരുമാനിച്ച മണ്ഡലമായിരുന്നു കൊടുങ്ങല്ലൂർ. തുഷാർ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്ന് വിട്ടുനൽകുകയായിരുന്നു. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിലെ സംഗീതാ വിശ്വനാഥ് 32,793 വോട്ടാണ് നേടിയത്. തദ്ദേശ സ്ഥാപനങ്ങളിൽ മണ്ഡലത്തിലെ 40 വാർഡുകളിൽ വിജയിച്ച

ബി.ജെ.പി, പ്രതീക്ഷ പുലർത്തുന്ന മണ്‌ഡലങ്ങളിൽ ഒന്നാണിത്.

വർക്കലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി അജി.എസ്. ആർ.എം ആയിരിക്കും. . നെന്മാറയിൽ അനുരാഗും..ബി.ഡി.ജെ.എസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. . ബി.ഡി.ജെ.എസിന് കഴിഞ്ഞ തവണ മത്സരിക്കാത്ത വടകര ,നെന്മാറ തുടങ്ങിയ സീറ്റുകൾ കൂടി കിട്ടിയിട്ടുണ്ട്. എന്നാൽ, കരുനാഗപ്പള്ളി, തൊടുപുഴ, കോവളം,മണ്ണാർക്കാട്, ഷൊർണൂർ, കോഴിക്കോട് സൗത്ത് തുടങ്ങി ഒരു ഡസനിലധികം സീറ്റുകൾ ബി.ജെ.പി ഏറ്റെടുത്തു.