
അശ്വതി: പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. സ്വഭാവ ശുദ്ധി നിലനിറുത്താൻ കഴിയും. മുൻപുണ്ടായിരുന്ന നഷ്ടങ്ങൾ നികത്തിയെടുക്കാൻ കഴിയും.
ഭരണി: പരീക്ഷ, ഇന്റർവ്യൂ എന്നിവ വിജയകരമാകും. ആർഭാടങ്ങൾ ഒഴിവാക്കി മിച്ചം വയ്ക്കാൻ ശ്രമിക്കും. പുതിയ പദ്ധതികൾ രൂപകല്പന ചെയ്യും.
കാർത്തിക: പുതിയ ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കും. അറിവ് വളർത്തിയെടുക്കാൻ ശ്രമിക്കും. അതിനുവേണ്ടി പണം ചെലവാക്കും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിച്ച് നേതൃസ്ഥാനം നേടിയെടുക്കും.
രോഹിണി: മക്കളുടെ കാര്യത്തിലുള്ള പ്രതീക്ഷകൾ പൂവണിയുന്ന കാലം. സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടും. മാതാപിതാക്കൾക്കോ ബന്ധുകൾക്കോ രോഗാരിഷ്ടത വന്നേക്കാം.
മകയിരം: സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. ഒൗദ്യോഗികമായി മുടങ്ങികിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകും. യാത്രകൾ ചെയ്യേണ്ടിവരും.
തിരുവാതിര: ഉത്തരവാദിത്വങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കഴിയും. കുടുംബക്ഷേമത്തിനായി ധാരാളം പണം ചെലവഴിക്കും. മംഗളകർമ്മങ്ങൾക്ക് സാദ്ധ്യത കാണുന്നു.
പുണർതം: മത്സരപ്രവണത കൂട്ടും. വിട്ടുവീഴ്ച മനോഭാവത്താൽ മനസിനെ സാന്ത്വനപ്പെടുത്തും. ഗൃഹനിർമ്മാണ തടസം നീങ്ങിക്കിട്ടും.
പൂയം: എളുപ്പവഴിയിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കും. ബന്ധുവിരോധം മാറികിട്ടും. അറിയാത്ത കാര്യങ്ങൾ സ്നേഹിതനുമായി പങ്കുവച്ച് വിജയം കണ്ടെത്തും.
ആയില്യം: തൊഴിൽ മേഖലയിൽ ഒട്ടേറെ അവസരങ്ങൾ വന്നുചേരും. അറിവും കഴിവും ഉപയോഗിച്ച് പൊതുരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ നേട്ടങ്ങൾ കിട്ടാം.
മകം: പുതിയ ധനാഗമനമാർഗങ്ങൾ കണ്ടെത്തും. ആഗ്രഹിച്ച രീതിയിൽ പഠനവും ഗവേഷണവും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. മികവാർന്ന സാഹചര്യങ്ങളും തേടിയെത്തും.
പൂരം: ഭാവിയിലേക്ക് ഗുണം ചെയ്യുന്ന ചില നീക്കങ്ങൾ നടത്തും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യും. കോപത്തെ നിയന്ത്രിക്കണം. മുട്ടുവേദനയ്ക്ക് ശമനം കാണുന്നു.
ഉത്രം: തെറ്റിദ്ധാരണകളിൽ നിന്ന് മുക്തി നേടും. സമയോചിതമായി ഇടപെട്ട് കാര്യങ്ങളെ അനുകൂലമാക്കിയെടുക്കും. വേണ്ടപ്പെട്ടവർക്കായി നല്ല ചില കാര്യങ്ങൾ ചെയ്ത് തൃപ്തി നേടും.
അത്തം: സ്വാർത്ഥ താത്പര്യങ്ങൾക്ക് ഉൗന്നൽ നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ കുറെശ ചെയ്തുതീർക്കും. ജീവിത പങ്കാളിയും കുടുംബക്കാരും സഹായിക്കും.
ചിത്തിര: തൊഴിൽ രംഗത്തുള്ള ഉത്സാഹക്കുറവ് മാറികിട്ടും. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാനാകും.
ചോതി: മാനസികമായി സ്വസ്ഥതയും സമാധാനവും ലഭിക്കും. വാക്ക് സാമർത്ഥ്യം കൊണ്ട് എല്ലാവരെയും കൂടെ നിറുത്തും. ഉദരരോഗം ശ്രദ്ധിക്കണം.
വിശാഖം: അംഗീകാരങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കിട്ടും. സ്കൗട്ടിന്റെ വാളന്റിയർ ആയിയെടുക്കാം. അമ്മ വഴി പഴയകാല ധനം കിട്ടും.
അനിഴം: ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും. ബന്ധുക്കൾ ശത്രുക്കളാകും. സന്താനങ്ങൾക്ക് ഉയർച്ച ഫലം.
തൃക്കേട്ട: വിഷമതകളെ നിഷ്പ്രയാസം നേരിടും. സ്വാധീനങ്ങളും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തും. ഉറക്കക്കുറവ് അനുഭവപ്പെടും.
മൂലം: കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്തും. അപേക്ഷിച്ച വായ്പ അനുവദിച്ചുകിട്ടും. തൊഴിൽ പുഷ്ടിപ്പെടും.
പൂരാടം: ലോട്ടറി ഭാഗ്യമോ വിദേശ സഹായമോ തേടിവരും. പിതൃബന്ധുക്കൾ ശത്രുക്കൾ ആകാം. സ്നേഹിതൻമാർ സഹായത്തിന് വരും.
ഉത്രാടം: സംഗീതജ്ഞർക്ക് കലാകാരൻമാർക്കും സിനിമ വിദ്യാഭ്യാസ മേഖലയിൽ ഉള്ളവർക്കും നേട്ടം. വാഹന നേട്ടവും ഫലം.
തിരുവോണം: ഭിന്നിച്ച് നിന്ന സഹോദരങ്ങളെ ഒരുമിപ്പിക്കും. ജീവിത പങ്കാളിക്കും സഹോദരന്മാർക്കും ധനമന്ദത മാറിക്കിട്ടും.
അവിട്ടം: ഏർപ്പെടുന്ന വിഷയങ്ങളിൽ വ്യക്തമായി പ്രവർത്തിക്കും. ബന്ധുസഹായം കിട്ടും. ചിലർ ശത്രുക്കളാകും.
ചതയം: ആരോഗ്യരംഗത്ത് ചില മുൻകരുതലുകൾ വേണ്ടിവരും. കൂട്ടായ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി വിജയം കണ്ടെത്തും. നിലവിലുള്ള ക്ഷീണാവസ്ഥയെ മറികടക്കാനാവും.
പുരൂരുട്ടാതി: സ്നേഹബന്ധങ്ങൾ യഥാർത്ഥ്യമാകും. പല കാര്യങ്ങളിലും ചില നിയന്ത്രണങ്ങൾ വേണ്ടിവരും.
ഉതൃട്ടാതി: ആഡംബരവും ആർഭാടവും കൂടും. പഴയകാല സ്നേഹിതർ സഹായത്തിനെത്തും. പാദരോഗത്തിന് ശമനം കാണുന്നു.
രേവതി: പുതിയ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണ മാറി വിജയം കണ്ടെത്തും. ഭൂമി, വാഹന നേട്ടം ഫലം.