psc

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി.പി.ഒ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പി.എസ്.സി ജീവനക്കാരന് സസ്പെൻഷൻ. പി.എസ്.സി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണനെയാണ് പി.എസ്.സി ചെയർമാന്റെ നിർദേശത്തിെന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി സാജു ജോർജ് സസ്പെൻഡ് ചെയ്തത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തി ഇദ്ദേഹം സമരക്കാരെ അഭിസംബോധന ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു.

അസിസ്റ്റന്റ് തസ്തികയിൽ

നിയമനം

മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് കമ്പനി ബോർഡ് കോർപ്പറേഷൻ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നല്കാൻ പി.എസ് .സി യോഗം തീരുമാനിച്ചു .മറ്റ് ഏഴോളം തസ്തികയിലേക്കുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്ചിട്ടുണ്ട്.ഇതിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. മലിനീകരണ നിയന്ത്രണ ബോർഡിലെ ഒഴിവുകൾ അടുത്ത കാലത്താണ് പി.എസ് .സിക്ക് വിട്ടത്.