drugs

തിരുവനന്തപുരം:സിറ്റി പൊലീസ് നടത്തിവരുന്ന നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വാണിജ്യ അളവിലുള്ള എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേരെ പിടികൂടി. ചേർത്തല സ്വദേശി സാം (28),തിരുവനന്തപുരം സ്വദേശികളായ അരുൺ (24), മജു (42) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻഫോഴ്സും (ഡാൻസാഫ്) ഫോർട്ട്‌ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന 39 ഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തു. ലഹരിക്ക് അടിമകളായ ചെറുപ്പക്കാർക്കാണ് സംഘം എം.ഡി.എം.എ വിൽപ്പന നടത്തുന്നത്. സാമാണ് സംഘത്തലവൻ. ഈ സംഘത്തിലെ അംഗമായ ആദിൽ എന്നയാളെ ഒരു ഗ്രാം എം.ഡി.എം.എ യുമായി കഴിഞ്ഞ ദിവസം സ്‌പെഷ്യൽ ടീം പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്നും നൈജീരിയക്കാരും സുഡാനികളുമായ ഹോൾസെയിൽ വിൽപ്പനക്കാരിൽ നിന്നും മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരം നഗരത്തിലെ വിദ്യാർത്ഥികൾക്കാണ് വിൽപ്പന നടത്തുന്നത്. ഫോർട്ട് എസ്. എച്ച്.ഒ. ബിനു.സി, എസ്.ഐ സജു എബ്രഹാം, സി.പി.ഒ മാരായ വിനോദ്, പ്രമോദ്, സുജീഷ്, ഗിരീഷ്, ബിനു, രാജി ഡാൻസാഫ് എസ്.ഐമാരായഗോപകുമാർ, അശോക് കുമാർ ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുൺ, ഷിബു, നാജിബഷീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതികളെ റിമാന്റ് ചെയ്തു.