df

വർക്കല :ശിവഗിരി എസ്.എൻ കാേളേജിലെ ഇ- വേസ്റ്റ് ശേഖരിച്ച് കൈമാറി. ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ വോളന്റിയർമാർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വേസ്റ്റ് ശേഖരിച്ച് കൈമാറിയത്. വീടുകളിലെയും പരിസര പ്രദേശങ്ങളിലെയും ഇ- വേസ്റ്റുകളാണ് ശേഖരിച്ച് റീ സൈക്ലിംഗിനായി കൈമാറിയത്. പാലക്കാട് എർത്ത് സെൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇവ ഏറ്റെടുത്തത്.
ഡോ.കെ.സി.പ്രീത ഇ- വേസ്റ്റ് വഹിച്ച് വാഹനം ഫ്ലാഗ് ഒാഫ് ചെയ്തു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ. എം,ലക്ഷ്മി.എസ്.ധരൻ,പി.ടി.എ പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ,പ്രോഗ്രാം ഓഫീസർമാരായ വീനസ് സി.എൽ,പി.കെ.സുമേഷ്,എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.