
മുടപുരം:ദീർഘകാലം ആരോഗ്യ വകുപ്പിൽ സേവനം അനുഷ്ഠിച്ച ശേഷം അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ലതികാ മണിരാജിനെ വനിതാദിനത്തിൽ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ആർ. അനിൽ ആദരിച്ചു.കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൻ ജെ.ബി.റാണി,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്.കവിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയകുമാരി,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.അംബിക,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസി ജയൻ,ഷീബ രാജ്, ബി. ഷീജ എന്നിവർ പങ്കെടുത്തു.