
വെമ്പായം: വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ കൂട്ടായ്മയായ 'പുസ്തകശാല'യുടെ ആഭിമുഖ്യത്തിൽ വനിത ദിന പരിപാടി ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങൾ താമസിക്കുന്ന കുമാരപുരം പ്രത്യാശ ഹോമിൽ നടന്നു. ചടങ്ങിനോടനുബന്ധിച്ച് പ്രത്യാശ ഹോമിലേക്ക് ലൈബ്രറിയും അനുബന്ധ സാധനങ്ങളും കൈമാറി. തുടർന്ന് കൂട്ടായ്മയിലെ അംഗമായ നിഫി റഷീദിന്റെ ആദ്യ പുസ്തകത്തിന്റെ കവർ പ്രകാശനം എഴുത്തുകാരി ശാന്ത തുളസീധരൻ നിർവഹിച്ചു. പ്രത്യാശ രക്ഷാധികാരി ഡോ. കുസുമ കുമാരി, പ്രസിഡന്റ് സുശീല എബ്രഹാം, കൂട്ടായ്മ അംഗങ്ങളായ അഞ്ജന പി. ദാസ്, ബിന്ദു മനോജ്, രമ്യ സുനോജ് എന്നിവർ പങ്കെടുത്തു.