തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ മാറ്റിവയ്ക്കാൻ അനുമതി തേടി സർക്കാർ കത്തു നൽകിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മാർച്ച് 17നാണ് പരീക്ഷകളുടെ തുടക്കം.

അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പുറമേ,

പരീക്ഷാ പേപ്പറുകൾ സൂക്ഷിക്കുകയും മൂല്യ നിർണയം നടത്തുകയും ചെയ്യുന്ന 42 കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പിനുള്ള സ്‌ട്രോംഗ് റൂമുകളാക്കി നിശ്ചയിച്ചിരിക്കുകയാണ്. വോട്ടെടുപ്പിനുശേഷം പരീക്ഷകൾ നടത്തണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടരിക്കുന്നത്. പരീക്ഷ മാറ്റിവയ്ക്കുന്നതിനോട് ഭരണകക്ഷി സംഘടനയായ കെ.എസ്.ടി.എ ഒഴികെയുള്ള അദ്ധ്യാപക സംഘടനകൾക്ക് എതിർപ്പാണ്.