
മാഹി: പഴയ കാല സോഷ്യലിസ്റ്റും ജനശബ്ദം മാഹിയുടെ രക്ഷാധികാരിയുമായിരുന്ന ഗ്രാമത്തിയിലെ കെ.വി. കുഞ്ഞബ്ദുള്ള (81) നിര്യാതനായി. പാനൂരിലെ പഴയകാല തേയില വ്യാപാരിയാണ്. മുൻ മന്ത്രി പി.ആർ. കുറുപ്പിന്റെ സന്തത സഹചാരിയും ജനതാ ദൾ മാഹി മണ്ഡലം മുൻ വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനാണ്.
ഭാര്യ: ടി.കെ. ആയിഷ. മക്കൾ: സി.ടി. ഫൈസൽ (റോയൽ ടീ മുഴപ്പിലങ്ങാട്), സലാം (ചെന്നൈ), അനസ് (ബിസിനസ്), ഷംസീർ (അൽജാമിയ ശാന്തപുരം), മുനീറ (പൊന്ന്യം). മരുമക്കൾ: കാസിം, റഹ്മത്ത്, റജുല, സുനീറ, ജുസ്ന. സഹോദരങ്ങൾ: പരേതരായ മമ്മു, ബിഫാത്തു.