തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്‌സിനുകളെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവീഷീൽഡ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളുമാണെത്തിയത്.

എറണാകുളത്ത് വാക്‌സിന്റെ ആദ്യലോഡ് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ടുമെത്തി. ഇതോടെ കൂടുതൽ കേന്ദ്രങ്ങളിൽ വിപുലമായി വാക്‌സിനേഷൻ നടത്താൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.