election

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ഇളവുകൾക്ക് സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശുപാർശ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നൽകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദേശിച്ചു.

സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് നൽകുന്ന ശുപാർശകളാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കേണ്ടത്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾക്കല്ലാതെ മറ്റ് ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വകുപ്പുകളും സ്ഥാപനങ്ങളും ആവശ്യം ഉന്നയിച്ചാൽ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.