
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് റസ്‌ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ ഗുസ്തി മത്സരം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ് ഉദ്ഘാടനം ചെയ്യും. ആൺകുട്ടികളുടെ ഫ്രീ സ്‌റ്റെൽ, ഗ്രീക്കോറോമൻ സ്‌റ്റെൽ, പെൺകുട്ടികളുടെ ഫ്രീ സ്‌റ്റെൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 600 ഓളം താരങ്ങൾ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ എസ്.ഗോപിനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും.
വിജയികളെ കാർണാടകയിലും ഛണ്ഡീഗഡിലുമായി നടക്കുന്ന ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് കേരള സ്‌റ്റേറ്റ് റസ്‌ലിംഗ് അസോസിയേഷൻ സെക്രട്ടറി ജനറൽ വി.എൻ.പ്രസൂൺ പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലാ റസ്‌ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ.സുരേഷ്, സെക്രട്ടറി ബി.രാജശേഖരൻ നായർ, വി.ആർ.ഗിരിധർ തുടങ്ങിയവർ പങ്കെടുത്തു.