
തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്കുപോസ്റ്റുകൾ ഓൺലൈനാക്കുന്നതിന്റെ ആദ്യപടിയായി വാളയാറിൽ 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സേവനങ്ങൾ ആരംഭിക്കും. രണ്ടാം ഘട്ടമായി ചെങ്കോട്ട, അമരവിള, കാസർകോട് ചെക്കുപോസ്റ്റുകളിലും സേവനം ഒരുക്കും. ഇവിടങ്ങളിൽ ഇതിനുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ ബാക്കിയുള്ള ചെക്ക് പോസ്റ്റുകളിലും പദ്ധതി നടപ്പാക്കും.
വണ്ടിയുടെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്‌ത് നികുതി അടച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാവുന്ന സൗകര്യമാണ് ഒരുക്കുന്നത്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ തടയാനും കഴിയും. പെർമിറ്റെടുക്കാൻ വാഹനങ്ങളുമായി ക്യൂ കിടക്കേണ്ട കാര്യമില്ല. ഓൺലൈനായി അപേക്ഷ നൽകി പണം അടച്ചാൽ പെർമിറ്റ് ലഭിക്കും.