magic-planet

തിരുവനന്തപുരം:ഇക്കാലമത്രയും ചേർത്തുപിടിച്ച സ്‌നേഹത്തിന് സമ്മാനമായി ഭിന്നശേഷിക്കുട്ടികൾ പൊന്നാടകൾ അണിയിച്ചപ്പോൾ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി മാജിക് പ്ലാനറ്റിൽ നടന്ന ഭിന്നശേഷിക്കുട്ടികളുടെ മാതൃവന്ദനം പരിപാടിയിലാണ് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ച നിമിഷങ്ങൾ അരങ്ങേറിയത്.100 അമ്മമാരെയാണ് ആദരിച്ചത്.ഭിന്നശേഷിക്കുട്ടിയായ അമൽ അജയകുമാർ ആലപിച്ച 'അമ്മമഴക്കാറിന് കൺ നിറഞ്ഞു' എന്ന ഗാനത്തോടെയാണ് ആദരിക്കൽ ചടങ്ങ് നടന്നത്.കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ ഓൺലൈനിലൂടെ അമ്മമാരുമായി സംസാരിച്ചു.ജെൻഡർ പാർക് സി.ഇ.ഒ ഡോ.പി.റ്റി മൊഹമ്മദ് സുനിഷ് ആശംസകൾ നേർന്നു. ടൈംസ് വേൾഡ് മാനേജിംഗ് പാർട്ണർ ഷൈല തോമസ് അദ്ധ്യക്ഷത വഹിച്ചു.സിസോ മാനേജിംഗ് ഡയറക്ടർ ഗിരീഷ്, മാനേജിംഗ് പാർട്ണർ ലിസി ഗിരീഷ്, ഗവേഷകൻ സിദ്ധാർത്ഥ്, മാജിക് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാനേജർ ജിൻ ജോസഫ്, ഡി.എ.സി കോ-ഓർഡിനേറ്റർ ദിവ്യ.റ്റി എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കുട്ടികൾ അവതരിപ്പിച്ച വനിതാദിന ഇന്ദ്രജാല പരിപാടിയും അരങ്ങേറി.