human-rights-commission

തിരുവനന്തപുരം: കൽപ്പറ്റ ജില്ലാ ആന്റ് സെഷൻസ് ജഡ്ജി കെ. ബൈജുനാഥ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗമായി ചുമതലയേറ്റു. 1987ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഇദ്ദേഹം 1992 ൽ മജിസ്‌ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി.കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായ കെ. ബൈജുനാഥ് കോഴിക്കോട് കുതിരവട്ടം ശബരി തീർത്ഥത്തിൽ പരേതനായ രാംദാസിന്റെയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ യു.കെ. ദീപ. മക്കൾ അഡ്വ. അരുൺ നാഥ്,ഡോ. അമൃത് കെ നാഥ്.