election-2019

തിരുവനന്തപുരം: വിശ്വകർമ്മ വിഭാഗത്തെ മുന്നണികൾ തഴഞ്ഞതിൽ പ്രതിഷേധിച്ച് 36 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് വിശ്വകർമ്മ ഐക്യവേദി ജനറൽ കൺവീനർ കെ.കെ.ചന്ദ്രൻ അറിയിച്ചു. സമുദായത്തിന് 45 ലക്ഷം വോട്ടർമാരുണ്ട്.ഭൂരിപക്ഷം മണ്ഡലങ്ങളിലും 10,000 നും 30,000നും ഇടയിൽ വോട്ടുകളുള്ള സമുദായത്തെ അവഗണിച്ചത് നീതികരിക്കാനാവില്ല. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളിൽ ആയിരം കുടുംബയോഗങ്ങൾ വിളിക്കും. യുവാക്കൾക്കും, സ്ത്രീകൾക്കും, വിദഗ്ദർക്കും കലാകാരന്മാർക്കും പ്രാമുഖ്യം നൽകുന്നതായിരിക്കും സ്ഥാനാർത്ഥി പട്ടികയെന്നും നേമം, വട്ടിയൂർകാവ്, ഹരിപ്പാട് തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ച് സമുദായത്തെ അവഗണിക്കുന്നവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.