c

തിരുവനന്തപുരം: കോവളം സീറ്രിനെച്ചൊല്ലി എൻ.ഡി.എയിൽ തർക്കം തുടരുന്നു. കേരള കാമരാജ് നാഷണൽ കോൺഗ്രസാണ് കോവളം സീറ്ര് ആവശ്യപ്പെട്ടത്. എന്നാൽ ബി.ജെ.പിയാകട്ടെ ബി.ഡി.ജെ.എസിൽ നിന്ന് ചോദിച്ചുവാങ്ങിയ സീറ്ര് വിട്ടുനൽകാൻ തയ്യാറല്ല. ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്‌ണദാസും ജനറൽ സെക്രട്ടറി സി. കൃഷ്‌ണകുമാറുമാണ് കെ.കെ.എൻ.സിയുമായി ഉഭയകക്ഷി ചർച്ച നടത്തിയത്. വിജയ യാത്രയ്ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചർച്ചയിൽ പങ്കെടുത്തിരുന്നു. നാടാർ സമുദായത്തിനിടയിൽ സ്വാധീനമുള്ള കെ.കെ.എൻ.സി സീറ്ര് കിട്ടിയില്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തേക്ക് പോയേക്കും. ഇത് നാടാർ സമുദായത്തിന് സ്വാധീനമുള്ള മറ്ര് ചില സീറ്രുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വോട്ടിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സംസ്ഥാന സെക്രട്ടറി എസ്. സുരേഷിനെയാണ് ബി.ജെ.പി കോവളത്ത് പരിഗണിക്കുന്നത്. കെ.കെ.എൻ.സിക്ക് വിഷ്‌ണുപുരം ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കാനാണ് താത്പര്യം.