salary

തിരുവനന്തപുരം: സ്പാർക്ക് സിസ്റ്റത്തിലെ തകരാറുമൂലം ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം ലഭിക്കുന്നതിൽ താമസമുണ്ടാക്കുന്നെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സേർവറിന്റെ വർക്ക്‌ലോഡിൽ ഉണ്ടാകുന്ന അവിചാരിത ഏറ്റക്കുറച്ചിലുകളാണ് നിലവിലെ പ്രശ്നമെന്ന് പറയപ്പെടുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടായിക്കൊണ്ടിരുക്കുന്ന ബുദ്ധിമുട്ടുകൾ എത്രയും വേഗം പരിഹരിക്കണം.