ameer

വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രികനും ആലുന്തറ കൊച്ചു കുന്നിൽ പുത്തൻവീട്ടിൽ ഇല്യാസ് - സബീന ദമ്പതികളുടെ മകനുമായ മുഹമ്മദ് അമീർ ഷാ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴിന് ഉദിമൂട്ടിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കിളിമാനൂരേക്ക് പോവുകയായിരുന്ന കാറും അമീറിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അമീറിനെയും കാറിലെ യാത്രക്കാരായ മൂന്ന് പേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അമീറിന്റെ മരണം. സഹോദരൻ അൻവർ ഷാ.