
തിരുവനന്തപുരം: എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ആറ് സ്ഥാനാർത്ഥകളെ ഉൾപ്പെടുത്തി ആദ്യഘട്ട പട്ടിക പ്രസിദ്ധപ്പെടുത്തി. 25 സീറ്രാണ് ബി.ഡി.ജെ.എസിന് നൽകിയത്. വർക്കലയിൽ അജി.എസ്.ആർ.എമ്മും കുണ്ടറയിൽ വനജ വിദ്യാധരനും റാന്നിയിൽ കെ.പദ്മകുമാറും ചേർത്തലയിൽ പി.എസ് ജ്യോതിഷും അരൂരിൽ അനിയപ്പനും കായംകുളത്ത് പ്രദീപ്‌ലാലും മത്സരിക്കും.