crime

ബാലരാമപുരം: വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. മുക്കംപാലമൂട് തലയർകോണം വടക്കുംകര പുത്തൻവീട്ടിൽ മകൻ സന്തോഷ് (45)​ ആണ് അറസ്റ്റിലായത്. മുക്കംപാലമൂട് തലയർകോണം എസ്.എൻ നിവാസിൽ ജിജുവിനെയാണ് വീട് കയറി ആക്രമിച്ചത്. കഴിഞ്ഞ ജനുവരി 24 ന് ഉച്ചയോടെയായിരുന്നു സംഭവം. വീടിന്റെ ജനാലകളും തകർത്ത് നാശനഷ്ടമുണ്ടാക്കി.കാട്ടാക്കട ഡെപ്യൂട്ടി സൂപ്രണ്ട് ഷാജി എസിന്റെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഇൻസ്പെക്ടർ നോബിളിന്റെ നേത്യത്വത്തിൽ എസ്.ഐ പത്മചന്ദ്രൻ നായർ,​ എ.എസ്.ഐ മാരായ ബൈജു,​ രാജേഷ് കുമാർ,​ ഷാജി,​ സിവിൽ പൊലീസ് ഓഫീസർ വിനയജിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.