
ബാലരാമപുരം: വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 6 ന് ഉച്ചയോടെയാണ് സംഭവം. അയണിമൂട് ബിബിൻ സദനത്തിൽ ബിബിൻ ചന്ദ്രൻ (23), സുബിൻ ചന്ദ്രൻ (22) എന്നിവരുടെ വീട് കയറിയാണ് ആക്രമിച്ചത്. നരുവാമൂട് മണ്ണാർമുട്ടം കോളനിയിൽ അയണിമൂട് ദേവകൻ (29), മുകേഷ് (34), സുരേഷ് (40), കിരൺ (26) എന്നിവരാണ് അറസ്റ്റിലായത്. കാട്ടാക്കട ഡെപ്യൂട്ടി സൂപ്രണ്ട് ഷാജി എസിന്റെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഇൻസ്പെക്ടർ നോബിളിന്റെ നേത്യത്വത്തിൽ എസ്.ഐ പത്മചന്ദ്രൻ നായർ, എ.എസ്.ഐ മാരായ ബൈജു, രാജേഷ് കുമാർ, ഷാജി, സിവിൽ പൊലീസ് ഓഫീസർ വിനയജിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.