
നാല് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെ.ഡി.എസ്
ചിറ്റൂർ: കെ.കൃഷ്ണൻകുട്ടി
വയസ് 76.ചിറ്റൂർ വിളയോടി സ്വദേശി.ജലവിഭവ വകുപ്പ് മന്ത്രി. 1965ൽ കോൺഗ്രസിലൂടെ രാഷ്ടീയത്തിൽ. വൈകാതെ ജനതാ പാർട്ടിയിലൂടെ സോഷ്യലിസ്റ്റ് ചേരിയിൽ. ഇത് ഏഴാം മത്സരം. 1980ൽ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ചിറ്റൂരിൽ ആദ്യ വിജയം. 1982, 87, 91, 96 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016ൽ കോൺഗ്രസിലെ കെ.അച്യുതനെ പരാജയപ്പെടുത്തി. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിയായി.
തിരുവല്ല: മാത്യു ടി. തോമസ്
വയസ് 59. ജനതാദൾ (എസ് ) സംസ്ഥാന പ്രസിഡന്റ്. തിരുവല്ല മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണ എം.എൽ.എ. ഇവിടെ ആറാം മത്സരം. 1987ൽ തിരുവല്ലയിൽ നിന്ന് 25-ാം വയസിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം. എൽ.എയായി.2011ൽ ജനതാദളിന്റെ നിയമസഭാകക്ഷി നേതാവ്. 2016ൽ ഹാട്രിക് വിജയം. പിണറായി മന്ത്രിസഭയിൽ രണ്ടര വർഷം മന്ത്രി.
അങ്കമാലി: ജോസ് തെറ്റയിൽ
വയസ് 71.988ൽ ജനതാദൾ രൂപീകരിച്ചപ്പോൾ ജില്ലാ വൈസ് പ്രസിഡന്റായി. സംസ്ഥാന, ദേശീയ ഭാരവാഹിയായി.വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രി. അഭിഭാഷകൻ, സ്പെഷ്യൽ പ്രോസിക്യൂട്ടർ, സീനിയർ ഗവ. പ്ളീഡർ, സെൻട്രൽ ഗവ. സ്റ്റാൻഡിംഗ് കോൺസൽ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഡെയ്സി. മക്കൾ: ആദർശ് തെറ്റയിൽ, ആസാദ് തെറ്റയിൽ.
കോവളം: നീലലോഹിത ദാസൻ നാടാർ
വയസ് 73. നിയമസഭയിലേക്ക് ഏഴാം മത്സരം. നാലു വിജയം. നാലും കോവളത്ത്. രണ്ട് തവണ മന്ത്രി. 1980-ൽ തിരുവനന്തപുരത്തുനിന്ന് എം.പിയായി. 1977ൽ കോവളത്തു നിന്ന് നിയമസഭയിലെത്തി. 1999-2000 കാലയളവുകളിൽ നായനാർ മന്ത്രിസഭയിൽ അംഗം. 2011-16ൽ കോവളം മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് ഭാര്യ ജമീലാപ്രകാശം.