
മണ്ഡലം 2011ൽ രൂപം കൊണ്ടതു മുതൽ എലത്തൂരിന്റെ എം.എൽ.എ യാണ് ശശീന്ദ്രൻ. പിണറായി സർക്കാരിൽ എൻ.സി.പി യെ പ്രതിനിധീകരിച്ച് ഗതാഗത മന്ത്രി. നേരത്തെ 1980, 1982, 2006 വർഷങ്ങളിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിലെ ചൊവ്വ സ്വദേശി. ഇപ്പോൾ എൻ.സി.പി വർക്കിംഗ് കമ്മിറ്റി അംഗം.
കുട്ടനാട് : തോമസ് കെ. തോമസ്
കുട്ടനാട് സ്വദേശി. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ. എൻ.സി.പി സംസ്ഥാന സമിതി അംഗം. ഭാര്യ ഷേർലി തോമസ് , മക്കൾ: ഡോ. ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ് ,ടിന്റു കെ. തോമസ് .
കോട്ടയ്ക്കൽ: എൻ.എ. മുഹമ്മദ് കുട്ടി
പുലാമന്തോൾ സ്വദേശി. അറിയപ്പെടുന്ന വ്യവസായി. കഴിഞ്ഞ തവണ കോട്ടയ്ക്കലിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ, എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കേരള ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഡയറക്ടർ, ഗ്രീനിക്സ് വില്ലേജ് പെർഫോമിംഗ് ആർട്ട് സെന്റർ ഫൗണ്ടർ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: മീന മുഹമ്മദ് കുട്ടി. മക്കൾ: നാദിയ, ഷാദിയ, ഹാദിയ.