
മലയാളത്തിന്റെ അനുഗ്രഹീത ഗായിക മഞ്ജരി വർത്തമാനത്തിൽ വളരെ ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ഗായിക മഞ്ജരിയായിട്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചരിത്ര പശ്ചാത്തലമുള്ള വർത്തമാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് മഞ്ജരി പ്രതികരിച്ചു. സിനിമയിൽ അഭിനയിക്കാൻ ഒത്തിരി ഓഫറുകൾ വന്നിട്ട് പലതും ഞാൻ ഒഴിവാക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയരംഗത്ത് സജീവമാകുമെന്നും മഞ്ജരി പറഞ്ഞു. വി.കെ.പ്രകാശിന്റെ 'പോസിറ്റീവ് ' എന്ന സിനിമയിൽ ഗായകൻ ജി. വേണുഗോപാലിന്റെ കൂടെ പാടിയഭിനയിച്ചിരുന്നു.