
നെയ്യാറ്റിൻകര: കൊവിഡ് മഹാമാരിയുടെ ആദ്യ നാളുകളിലെ ലോക്ക് ഡൗൺ ഘട്ടത്തിൽ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഗാരേജിൽ 'ഹരിതകം' പദ്ധതിയുടെ ഭാഗമായി നട്ട വാഴ വിളവെടുപ്പ് നടത്തി.ഗാരേജിലെ രസകദളിവാഴക്കുല മുറിച്ച് ഡിപ്പോ എൻജിനിയർ സലിം കുമാർ ഹരിതകം വിളവെടുപ്പ് നടത്തി. അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ നൗഷാദ് ഖാൻ,ബോണ്ട് കോ-ഓർഡിനേറ്റർ സുശീലൻ മണവാരി,ഇൻസ്പെക്ടർമാരായ ജെ.കെ.ജെയിൻ,സുരേഷ് കുമാർ,യൂണിയൻ പ്രതിനിധികളായ എൻ.കെ.രഞ്ജിത്ത്,എസ്.എസ്.സാബു,ജിജോ, വിജിൽ കുമാർ,അനിൽകുമാർ,ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.