money

തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ തിരക്കും ട്രഷറി സോഫ്റ്റ്‌വെയറിലെ തകരാറും പരിഗണിച്ച് ട്രഷറി സമയം പരിഷ്‌കരിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതുപ്രകാരം ട്രഷറികൾ ഈ ഈ മാസം രാത്രി 9 മണി വരെ പ്രവർത്തിക്കും.

 ട്രഷറിയിലെ പണവിതരണം രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ. ഈ സമയത്ത് പണം വിതരണം ചെയ്യാനുള്ള സോഫ്‌റ്റ്‌വെയർ മാത്രമേ പ്രവർത്തിക്കൂ. രണ്ടു മണി മുതൽ രാത്രി ഒൻപത് മണിവരെ ബില്ല് സമർപ്പിക്കാനുള്ള സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിച്ച് ഉദ്യോഗസ്ഥർക്ക് ബില്ലുകൾ സമർപ്പിക്കാം.
ഈ മാസം അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കും.
 അടുത്ത മാസത്തെ ആദ്യത്തെ ആഴ്ച അവധി ആയതിനാൽ പുതുക്കിയ ശമ്പള ബില്ലുകൾ ഈ മാസം തന്നെ സമർപ്പിക്കാം. ട്രഷറികളിൽ ആവശ്യത്തിന് പണമുള്ളതിനാൽ എല്ലാ ബില്ലുകളും ഈ മാസം കൊടുത്തുതീർക്കുമെന്ന് ധനമന്ത്രി അറിയിച്ചു.