
ലുക്‌മാൻ, രാഹുൽ മാധവ്, ഹേമന്ത് മേനോൻ, അനീഷ് ജി. മേനോൻ, നേഹ സക്‌സേന, സൗമ്യ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന 48 അവേഴ്സ് ജീവൻ എം.വി. സംവിധാനം ചെയ്യുന്നു. മാർച്ച് 15ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, ജഗദീഷ്, ടി.ജി രവി, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, വിജയകുമാർ, കിരൺ രാജ്, രാജാ സാഹിബ്, ശിവജി ഗുരുവയൂർ, സാം ജീവൻ, നീന കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. മർക്കോണി മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഉണ്ണിക്കൃഷ്ണൻ കെ.പി, മറിയാമ്മ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അജിത് പൂജപ്പുര തിരക്കഥ ഒരുക്കുന്നു. വി.കെ. പ്രദീപാണ് ഛായാഗ്രാഹകൻ. ജീവൻ എം.വി, ശ്യാം പ്രസാദ് എന്നിവരുടെ വരികൾക്ക് ശ്യാംപ്രസാദ് സംഗീതം പകരുന്നു.